Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Labor Code

Pathanamthitta

ലേ​ബ​ർ കോ​ഡി​നെ​തി​രേ പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ.

തൊ​ഴി​ലാ​ളി വി​രു​ദ്ധ ലേ​ബ​ർ കോ​ഡു​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ എ​ഫ്എ​സ്ഇ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ജി​ല്ലാ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ലേ​ബ​ർ കോ​ഡു​ക​ൾ ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​ക​ട​നം എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്.​ല​ക്ഷ്മി ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ദീ​പാ വി​ശ്വ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഡോ. ​ജാ​ൻ​കി ദാ​സ്, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. ബി​നു, പി.​ബി.​മ​ധു, എ​ൽ.​അ​ഞ്ജു , പി. ​എ​ൻ. അ​ജി, ബി​നു ജി.​ത​മ്പി, എ​ഫ്എ​സ്ഇ​ടി ഒ ​താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​സ് ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​അ​നീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ആ​ർ. ബി​ജു രാ​ജ്, ഷെ​റീ​ന ബീ​ഗം, ജെ. ​സു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ന്നി​യി​ൽ എ​ഫ്എ​സ്ഇ ടി​ഒ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ക​വി​ത​യും തി​രു​വ​ല്ല​യി​ൽ കെ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ള​മ്മ തോ​മ​സും അ​ടൂ​രി​ൽ എ​ഫ്എ​സ്ഇ​ടി​ഒ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ര​വി​ച​ന്ദ്ര​നും റാ​ന്നി​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഒ.​ടി. ദി​പി​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ക​ള​ക്ട​ർ​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും.

ലേ​ബ​ര്‍ കോ​ഡ് പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കൂ​ടാ​തെ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം ബി​എം​എ​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും.

Latest News

Corehub Up